കൊക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തിയ സമരത്തിനിടയിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതി സ്വീകരിക്കാൻ വിസമ്മതിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി യും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഡൽഹിയിൽ പോലീസ് പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുമ്പിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് യുവാക്കൾ സമര സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോലീസ് സ്റ്റേഷന് മതിയായ പ്രൊട്ടക്ഷൻ പോലും ഏർപ്പെടുത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ സിആർപിഎഫിനെ വിളിച്ചുവരുത്തിയിരിക്കുകയാണ് ഡൽഹി ഭരണകൂടം.പൊലീസിന്റെ ആക്രമണത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുവെന്നും കാണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് പോലീസ് സ്റ്റേഷനിൽ എത്തിയത്. മുൻപ് പലതവണ പരാതി നൽകിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് യുവാവ് നേരിട്ട് സ്റ്റേഷനിൽ എത്തിയത്. പരാതി സ്വീകരിക്കില്ല എന്ന് ഉറപ്പായതോടെ അദ്ദേഹം രാഹുൽ ഗാന്ധിയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ രാഹുൽ ഗാന്ധി എഫ്ഐആർ ഇടുവാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടും അതിനെ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അദ്ദേഹം സ്റ്റേഷന് പുറത്തിറങ്ങി കുത്തിയിരിക്കാൻ തുടങ്ങിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സമരം നീക്കത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്ന പോലീസ് ആവശ്യമായ സുരക്ഷാ സംവിധാനം പോലും ഒരുക്കാനാവാത്ത കഷ്ടപ്പെട്ടു. ഇതേസമയം നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും സിജെപി പ്രവർത്തകരും രാഹുലിനൊപ്പം സമരത്തിൽ പങ്കുചേരുവാൻ എത്തിച്ചേർന്നു. പ്രദേശമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞതോടെ സിആർപിഎഫിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടയിൽ പ്രിയങ്ക ഗാന്ധിയും ജയറാം രമേശും അടക്കമുള്ള ഉയർന്ന കോൺഗ്രസ് നേതാക്കളും സമര സ്ഥലത്തേക്ക് എത്തി. ഇവരെ തടയാൻ പോലീസ് ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി ഇടപെട്ട് അവരെയും വേദിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് രാഹുൽ ഗാന്ധി പുറത്തിറക്കിയ പത്രകുറിപ്പിൽ ഇങ്ങനെ പറയുന്നു.ഇന്ന്, സാഹിൽ ലോച്ചബിനൊപ്പം അദ്ദേഹത്തിന് നേരിടേണ്ടി വന്ന പോലീസ് അതിക്രമത്തിനെതിരെ എഫ്.ഐ.ആർ (FIR) ഫയൽ ചെയ്യുന്നതിനായി ഞങ്ങൾ പാർലമെൻ്റ് റോഡിലെ ഡിസിപി (DCP) ഓഫീസിൽ എത്തി.ജൂലൈ 20-ന് ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന സാഹിലിന് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച് ആക്രമണമുണ്ടായി. സാഹിലിൻ്റെ ഒരു കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും കണ്ണ് അപകടത്തിലാവുകയും ചെയ്തു.സമാധാനപരമായ പ്രതിഷേധത്തിന് നേരെയുള്ള ഇത്തരം ക്രൂരതയെന്നത് നിയമപരമായ ഒരു നടപടിയല്ല, മറിച്ച് ഇതൊരു ഗുരുതരമായ കുറ്റകൃത്യമാണ്. ഈ ക്രൂരതയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാർത്ഥികൾക്ക് യാതൊരു വിശദീകരണവും നൽകിയിട്ടില്ല, പ്രധാനമന്ത്രി അവരോട് മാപ്പ് പറഞ്ഞിട്ടുമില്ല.ഇപ്പോൾ നീതിക്ക് വേണ്ടി ഒരു എഫ്.ഐ.ആർ ഫയൽ ചെയ്യാൻ സാഹിൽ ശ്രമിക്കുമ്പോൾ, അതിന് അദ്ദേഹത്തെ അനുവദിക്കുന്നില്ല. ഇതിലൂടെ ഭരണഘടനയും ഭരണഘടനാപരമായ അവകാശങ്ങളും ചവിട്ടിയരക്കപ്പെടുകയാണ്.അമിത് ഷാജി, താങ്കൾ എന്തിനാണ് നീതിയെ ഇത്രയധികം ഭയപ്പെടുന്നത്? താങ്കളുടെ ഈ ഭയം, താങ്കൾ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണ്.എഫ്.ഐ.ആർ ഫയൽ ചെയ്യുക തന്നെ ചെയ്യും. ജുഡീഷ്യൽ അന്വേഷണം നടക്കും. മാത്രമല്ല, ഈ ക്രൂരതയ്ക്ക് കാരണക്കാരായ, താഴെത്തട്ട് മുതൽ മുകൾത്തട്ട് വരെയുള്ള മുഴുവൻ കുറ്റവാളികൾക്കെതിരെയും നടപടി സ്വീകരിക്കും.സാഹിലിനും അവനെപ്പോലെയുള്ള ഓരോ വിദ്യാർത്ഥിക്കും നീതി ലഭിക്കുക തന്നെ ചെയ്യും.
Today, along with Sahil Lochab, we reached the DCP office on the Parliament Road to file an FIR against the police brutality that happened with him.
On July 20, Sahil, who was peacefully protesting at Jantar Mantar, was attacked with a pellet gun. Sahil's one eye is badly injured and is in danger.
Such brutality against peaceful protest is not a legal action, it is a serious crime. Neither the Home Minister Amit Shah has given any clarification to the students for this cruelty, nor has the Prime Minister apologized to them.
Now when Sahil wants to file an FIR for justice, he is not being allowed to do so. In this way, the constitution and constitutional rights are being crushed.
@AmitShah ji, why are you so scared of justice? This fear shows that you are admitting your crime.
FIR will be filed. Judicial investigation will be done. And on top of that, action will be taken against all those guilty of this brutality, from the top to the bottom.
Sahil and every student like him will get justice.
Rahul Gandhi is protesting by sitting in front of a police station in Delhi. Thousands are heading to Delhi...























